Connect with us

Kerala

കൊല്ലത്ത് മൂന്നാം ക്ലാസുകാരൻ്റെ കാലിൽ രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു

പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതെന്ന് പിതാവ്

Published

|

Last Updated

കൊല്ലം | മൂന്നാം ക്ലാസ്സുകാരൻ്റെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചതായി പരാതി. കൊല്ലം മൈനാഗപ്പളളിയിലാണ് രണ്ടാനച്ഛൻ്റെ ക്രൂരതയുണ്ടായത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വികൃതി കാണിച്ചതിനാണ് പേരിലാണ് ഇയാൾ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ല്യു സിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പോലീസിനോട് കുറ്റസമ്മതം നടത്തി.

Latest