Kerala
സംസ്ഥാന സാഹിത്യോത്സവ്: മത്സരങ്ങൾക്ക് നാളെ അരങ്ങുണരും
കന്നഡ സാഹിത്യകാരന്‍ വിവേക് ഷാന്‍ഭാഗ് ഉദ്ഘാടകൻ

പാലക്കാട് | പാലക്കാടന്‍ മണ്ണില്‍ ധാർമികതയുടെ കാഹളം മുഴക്കി എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് കലാമത്സരങ്ങൾക്ക് നാളെ അരങ്ങുണരും. പാലക്കാട് കല്ലേക്കാട് നടക്കുന്ന കലാമേളയിൽ 170ഓളം ഇനങ്ങളിലായി 17 സംഘടനാ ജില്ലകളില്‍ നിന്ന് 2,500ഒാളം മത്സരാര്‍ഥികള്‍ പങ്കെടുക്കും.
ഇന്ന് ഉച്ചക്ക് രണ്ടിന് ബഖ്തിയാര്‍ ദർഗയിലെ ഗാന്ധി വിഷയത്തില്‍ പി എന്‍ ഗോപികൃഷ്ണന്‍, ആസഫ് അലവി നൂറാനി സംസാരിച്ചു. വൈകിട്ട് സാഹിത്യോത്സവ് അവാര്‍ഡ് ദാനം നടക്കും. നാളെ ഉച്ചക്ക് മൂന്നിന് ഓണ്‍സൈറ്റ് കോണ്‍ഫറന്‍സ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ, എഴുത്തുകാരന്‍ ടി ടി ശ്രീകുമാര്‍, മജീദ് കക്കാട്, റഹ‌്മത്തുല്ല സഖാഫി എളമരം, ഫൈസല്‍ ബുഖാരി പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ പി രാമന്‍, കെ എം അനില്‍ ചേലമ്പ്രേ, സി പി ജോണ്‍, വിനിള്‍ പോള്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, പി വി ഷാജി കുമാര്‍ സംസാരിക്കും.
പത്തിന് രാവിലെ പത്തിന് സാഹിത്യോത്സവ് ഔദ്യോഗിക ഉദ്ഘാടനം കന്നഡ സാഹിത്യകാരന്‍ വിവേക് ഷാന്‍ഭാഗ് നിര്‍വഹിക്കും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കെ പി രാമനുണ്ണി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ഡോ. അബൂബക്കര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപനസംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ‌്ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന കലാമത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും.
സാഹിത്യോത്സവ് വിളംബരം ചെയ്ത് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര അക്ഷരാര്‍ഥത്തില്‍ വേറിട്ട കാഴ്ചയായി. നന്മയുടെ ശബ്ദം അവസാനിച്ചിട്ടില്ലെന്ന, നേരിന്റെ കാവലാളായി എസ് എസ് എഫ് എന്നും ഉണ്ടാകുമെന്ന വിളംബരം കൂടിയായിരുന്നു ഘോഷയാത്ര. കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. ബൈപാസ്സ് വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ഘോഷയാത്ര സമാപിച്ചു.
കേരള മുസ‌്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ജനറല്‍ സെക്രട്ടറി ശൗക്കത്ത് ഹാജി കാരാകുര്‍ശ്ശി, സയ്യിദ് കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, സയ്യിദ് യാസീന്‍ ജിഫ‌്രി കല്ലടിക്കോട്, സമസ്ത ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് കാമില്‍ സഖാഫി ഒറ്റപ്പാലം, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ജഅ്ഫര്‍ മണ്ണാര്‍ക്കാട്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്റശീദ് അശ്റഫി ഒറ്റപ്പാലം, ജനറല്‍ സെക്രട്ടറി സൈദലവി പൂതക്കാട്, എസ് വൈ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അശ്റഫ് അഹ്‌സനി ആനക്കര, അബൂബക്കര്‍ അവണക്കുന്ന്, എസ് എം എ ജില്ലാ പ്രസിഡന്റ്സിദ്ദീഖ് ഫൈസി വാക്കട, ജനറല്‍ സെക്രട്ടറി അലിയാര്‍ അമ്പലപ്പാറ, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി ശുെഎബ് മുസ‌്ലിയാര്‍ പാലക്കാട്, കെ ഉണ്ണീന്‍ കുട്ടി സഖാഫി പാലോട്, അബൂബക്കര്‍ ബാഖവി നാട്യമംഗലം, നൂര്‍ഹാജി പള്ളിക്കുളം, സിദ്ദീഖ് ഹാജി തില്ലങ്കാട്, ഹസന്‍ സഖാഫി കോങ്ങാട്, കുഞ്ഞാപ്പു ഹാജി, സുലൈമാന്‍ മുസ‌്ലിയാര്‍ ചുണ്ടമ്പറ്റ, എം എ നാസര്‍ സഖാഫി പള്ളിക്കുന്ന്, കബീര്‍ വെണ്ണക്കര, നാസര്‍ ഹാജി കല്‍മണ്ഡപം, സഈദ് കൈപ്പുറം, സ്വാലിഹ് മോളൂര്‍, നജ്മുദ്ദീന്‍ സഖാഫി കല്ലാംകുഴി, ബശീര്‍ സഖാഫി വണ്ടിത്താവളം, ഖലീല്‍ ഹാജി കല്‍മണ്ഡപം, ഇബ്‌റാഹീം അല്‍ഹസനി തെരുവത്ത് ഘോഷയാത്രക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മനുഷ്യന്റെ അടിസ്ഥാന വിശേഷണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കഥാകൃത്ത് പ്രദീപ് പേരശ്ശനൂര്‍ സംസാരിച്ചു.