Kerala
എസ് എസ് എഫ് മുത്ത് നബി (സ) മെഗാ ക്വിസ് സംസ്ഥാന മത്സരം പ്രൗഢമായി
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
മലപ്പുറം | തിരു നബി (സ) യുടെ സമ്പൂര്‍ണ ജീവിതത്തെക്കുറിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മുത്ത് നബി (സ്വ) മെഗാ ക്വിസ് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരു നബി (സ) ജീവിതവും ദര്‍ശനവും മനുഷ്യരെ നിരന്തരം പഠനത്തിനും അന്വേഷണങ്ങള്‍ക്കും
പ്രേരിപ്പിക്കുന്നതാണെന്നും സമൂഹത്തിന് കൂടുതല്‍ സേവനം ചെയ്യാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നുവെന്നും അതിനായി പരിശ്രമിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഉണര്‍ത്തി. എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുമോദന പ്രഭാഷണം നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇല്യാസ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
ക്യാമ്പസ്, ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, ഇന്‍സ്റ്റിറ്റിയൂഷര്‍, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലായിരുന്നു മത്സരം. വിരിപ്പാടം മദീന മഖ്ദൂം ക്യാമ്പസില്‍ നടന്ന മത്സരത്തില്‍ ക്യാമ്പസ് വിഭാഗത്തില്‍ മുഹമ്മദ് ഷിബിലി, മുഹമ്മദ് മര്‍ഹം (പിഎസ്എംഒ കോളേജ്, തിരൂരങ്ങാടി), മുനവിര്‍, മുഹമ്മദ് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്) ഫായിസ്, അഹ്മദ് ബിന്‍ മുഹമ്മദ് (ഗവ. മെഡിക്കല്‍ കോളേജ് കണ്ണൂര്‍) യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. യു.പി വിഭാഗത്തില്‍ – ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെമ്മാടിലെ അസാന്‍ റഹ്മാന്‍, ഷംസ് ഫഹീം ഇര്‍ഷാദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ കൊളത്തൂരിലെ ഹാദി ഹിയാം, മുഹമ്മദ് സാമിഹ്, ഖുതുബിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ പാനൂരിലെ ഹാദി ഇഷാന്‍, മുഹമ്മദ് ഇസാന്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. എച്ച്എസ് വിഭാഗത്തില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ ഐക്കരപ്പടിയിലെ മുഹമ്മദ് അബ്ദുല്‍ ഹാദി, മുഹമ്മദ് ഷാമില്‍, മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ്, അബ്ദുള്‍ ഹിഷാം തഅ്ലീം എച്ച്എസ്എസ് പരപ്പനങ്ങാടിയിലെ മുഹമ്മദ് അര്‍ഷാദ്, മുഹമ്മദ് ഫഹദ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗത്തില്‍ ഹിദായ ക്യൂ-ഷോര്‍ മണക്കടവിലെ അലി മുഹമ്മദ് ഷാദുലി, ബാസിത്ത് മൂസ, മര്‍കസ് മമ്പീതി ഊരകം വിദ്യാര്‍ത്ഥികളായ അബ്ദുള്‍ ബാസിത്ത്, മുഹമ്മദ് സനദ് സിദ്ര അക്കാദമി കണ്ണൂരിലെ മുഹമ്മദ് ഒ സി, മുഹമ്മദ് നഈം യഥാക്രമം ആദ്യം മൂന്ന് സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സീതി സാഹിബ് എച്ച്എസ്എസ് തളിപ്പറമ്പിലെ മുഹമ്മദ് ബുജൈര്‍, മുഹമ്മദ് യാസീന്‍ സിഎം സെന്റര്‍ ഐഫര്‍ അക്കാദമിയിലെ ഇബ്രാഹീം ആദം, മുഹമ്മദ് ഹിലാല്‍ മൂന്നിയൂര്‍ എച്ച്എസ്എസിലെ മുസ്താഖ് സനീന്‍, മുഹമ്മദ് യാസര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അനുമോദന സംഗമത്തില്‍ സയ്യിദ് അഹമ്മദ് കബീര്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തലപ്പാറ, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിമാരായ സെയ്യിദ് ആഷിക് മുസ്തഫ, അനസ് അമാനി, ഡോ. എം എസ് മുഹമ്മദ്, കെ തജ്മല്‍ ഹുസൈന്‍, സ്വാഗത സംഘം ഭാരവാഹികളായ അബ്ദുല്‍ അസീസ് ലത്വീഫി, ശരീഫ് മുസ്ലിയാര്‍ കോടിയമ്മല്‍, വൈ പി നിസാര്‍ ഹാജി, അബ്ദുല്ല സഖാഫി വിരിപ്പാടം, ജംശാദ് ഫാളിലി കായലം സംബന്ധിച്ചു.