sreenath basi arrest
ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താത്കാലിക വിലക്ക്
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിലാണ് വിലക്ക്

കൊച്ചി | ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് വരുന്നു. ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ശ്രീനാഥ് ഭാസി ഇതിനകം തെറ്റ് സമ്മതിച്ചിട്ടുണ്ട്. കേസ് നടപടികളില്‍ ഇടപെടില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പോലീസിന് പരാതി നല്‍കിയതിനൊപ്പം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും യുവതി പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം.
അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രീനാഥ് ഭാസിയില്‍ നിന്നും മയക്ക് മരുന്ന് പരിശോധനക്കായി പോലീസ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നഖം, രക്തം, മുടി എന്നിവയുടെ സാമ്പിളാണ് ശേഖരിച്ചത്.
---- facebook comment plugin here -----