Connect with us

International

വിക്ഷേപണത്തിനിടെ സ്‌പേസ് എക്‌സിന്റെ റോക്കറ്റ് പൊട്ടിത്തെറിച്ചു

ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കുക ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത സ്റ്റാര്‍ഷിപ്പ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.

Published

|

Last Updated

ടെക്‌സാസ് | വിക്ഷേപണത്തിനിടെ സ്പേസ് എക്സിന്റെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കുക ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത സ്റ്റാര്‍ഷിപ്പ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലിനിടെയാണ് സംഭവം.

സ്പേസ് എക്സിന്റെ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റായിരുന്നു ഇത്. നൂറുപേരെ വഹിക്കാന്‍ ശേഷിയുള്ള പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്. 400 അടിയാണ് ഇതിന്റെ നീളം.

ആദ്യഘട്ട റോക്കറ്റ് ബൂസ്റ്ററില്‍ നിന്ന് മൂന്ന് മിനുട്ടിനുള്ളില്‍ സ്റ്റാര്‍ഷിപ്പ് കാപ്സ്യൂള്‍ വേര്‍പെടുത്താന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. പക്ഷേ വേര്‍പിരിയല്‍ സംഭവിക്കാത്തിനാല്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയാണുണ്ടായത്.

ടെക്‌സാസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. തിങ്കളാഴ്ച വൈകിട്ട് റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടത്താന്‍ സ്‌പേസ് എക്‌സ് ശ്രമിച്ചിരുന്നു. എന്നാല്‍, വാല്‍വിലുണ്ടായ തകരാര്‍ മൂലം ഒമ്പതു മിനുട്ട് മുമ്പ് വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.

---- facebook comment plugin here -----

Latest