Kerala
കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടു
കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കാസര്‍കോട് | തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍.
കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ര്‍ഥിയായ കാശിനാഥന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നരേന്ദ്രനെ ഇന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് കെട്ടട ഉടമയായ റോയി ജോസഫ് മരിച്ച കേസിലാണ് നരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കെട്ടിട ഉടമ വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫും കെട്ടിട നിര്‍മാണ കരാര്‍ എടുത്ത നരേന്ദ്രനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടെ നരേന്ദ്രന്‍ റോയി ജോസഫിനെ ചവിട്ടി തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസിന്റെ നിഗമനം.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ റോയി ചികിത്സക്കിടെയാണ് മരിച്ചത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തള്ളിയിട്ടു എന്നാണ് പരാതി. ഹോസ്ദുര്‍ഗ് പോലീസ് ആണ് നരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)