Kerala
ലോറിയില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയില്‍ നിന്നാണ് പുക ഉയര്‍ന്നത്

അടൂര്‍ | തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി എത്തിയ ലോറിയില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. പറക്കോട് മാര്‍ക്കറ്റിലേക്ക് വരികയായിരുന്നു ലോറി.
അടൂര്‍ മരിയ ഹോസ്പിറ്റലിനു സമീപം വെച്ച് ബ്രേക്ക് ജാം ആയി പിറകിലത്തെ ടയറിന്റെ ഭാഗത്തു നിന്നും പുക ഉയരുകയായിരുന്നു.
അഗ്‌നിശമനസേനയെത്തി വെള്ളം പമ്പ് ചെയ്ത് വാഹനം തീ പിടിക്കുന്ന സാഹചര്യം ഒഴിവാക്കി. അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സാനിഷ്, മുഹമ്മദ്, രാജന്‍, സൂരജ്, സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
---- facebook comment plugin here -----