Connect with us

silver line panel discussion

സിൽവർ ലൈൻ: പാനൽ ചർച്ച ആരംഭിച്ചു

ഡോ. ആര്‍ വി ജി മേനോന്‍ മാത്രമാണ് പദ്ധതിയെ എതിർക്കുന്നവരുടെ പാനലിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെറെയില്‍)  സംഘടിപ്പിക്കുന്ന ചര്‍ച്ച ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കെ റെയിൽ. രാവിലെ 11ന് തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് പരിപാടി. പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുകളുള്ളവര്‍ ചര്‍ച്ചയില്‍ അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും.

കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട, പ്രിന്‍സിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമായ ഡോ. ആര്‍ വി ജി മേനോന്‍ മാത്രമാണ് പദ്ധതിയെ എതിർക്കുന്നവരുടെ പാനലിലുള്ളത്. അലോക് വർമ അടക്കമുള്ളവർ പിൻമാറിയിരുന്നു. റിട്ടയേര്‍ഡ് റെയില്‍വേ ബോര്‍ഡ് മെംബര്‍ (എന്‍ജിനീയറിംഗ്) സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രീസ്പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പങ്കെടുക്കും. ഇവർ പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിലാണ്.

നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനായിരിക്കും മോഡറേറ്റര്‍. കെറെയിലിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ചര്‍ച്ച തത്സമയമുണ്ടാകും. ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമാണ് പ്രവേശനം.