Kannur
സുഹൃത്തിനെ മദ്യലഹരിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിൽ എസ് ഐ അറസ്റ്റിൽ
സുഹൃത്തും ലോഡിങ് തൊഴിലാളിയുമായ കൊമ്പൻ സജീവനെ (55) വിറകുകൊണ്ട് തല്ലി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
മയ്യിൽ | സുഹൃത്തിനെ മദ്യലഹരിയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിൽ എസ് ഐ അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൊളച്ചേരിപ്പറമ്പിലെ കൊയിലേരിയൻ വീട്ടിൽ എ. ദിനേശനെ (56) ആണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സുഹൃത്തും ലോഡിങ് തൊഴിലാളിയുമായ കൊമ്പൻ സജീവനെ (55) വിറകുകൊണ്ട് തല്ലി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദിനേശന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിക്കിടയിലുണ്ടായ വാക്‌തർക്കത്തെത്തുടർന്ന് സജീവനെ വിറകുകൊണ്ട് തല്ലികൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.
---- facebook comment plugin here -----




