International
അമേരിക്കയില്‍ സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ്; അഞ്ച് സൈനികര്‍ക്ക് പരുക്ക്
ആക്രമണത്തിനു പിന്നില്‍ സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28 കാരനായ കോര്‍ണേലിയസ് റാഡ്‌ഫോര്‍ഡ് ആണ്

വാഷിങ്ടണ്‍| അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്റ്റുവര്‍ട്ട് സൈനിക കേന്ദ്രത്തില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ അഞ്ചു സൈനികര്‍ക്ക് പരുക്ക്. സൈനികരുടെ പരുക്കുകള്‍ ഗുരുതരമല്ല.ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28 കാരനായ കോര്‍ണേലിയസ് റാഡ്‌ഫോര്‍ഡ് ആണ്. ഇയാളെ കസ്റ്റഡിയിലെടുത്തു. കൈത്തോക്ക് ഉപയോഗിച്ചാണ് കോര്‍ണേലിയസ് വെടിവെച്ചതെന്നാണ് വിവരം.
അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടാനായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.