Uae
ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ശൈഖ് മുഹമ്മദ്; വൈറലായി ചിത്രങ്ങൾ
സായുധ കാവലുകളില്ലാതെ ജനങ്ങൾക്കിടയിലേക്കിറങ്ങിയാണ് പതിവു പോലെ അദ്ദേഹം മാൾ സന്ദർശിച്ചത്.

ദുബൈ| യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. സാധാരണക്കാരനെ പോലെ മാളിലെത്തിയ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സായുധ കാവലുകളില്ലാതെ ജനങ്ങൾക്കിടയിലേക്കിറങ്ങിയാണ് പതിവു പോലെ അദ്ദേഹം മാൾ സന്ദർശിച്ചത്.
വൈകീട്ട് ആറ് മണിയോടെയാണ് അദ്ദേഹം ലുലുവിലെത്തിയത്. ഗ്രോസറി, ഹൗസ്ഹോൾഡ്, ഹോട്ട് ഫുഡ്, ഫിഷ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ അദ്ദേഹം സന്ദർശിച്ചു. അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയ ഭരണാധികാരിയെ കണ്ടപ്പോൾ സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും ഉപഭോക്താക്കളും സന്തോഷം പങ്കുവെച്ചു. ജീവനക്കാർക്കും ഇത് അവിസ്മരണീയമായ അനുഭവമായി. ഫുഡ് കോർട്ടിലും അദ്ദേഹം സമയം ചെലവഴിച്ചു.