Uae
ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി
യു എ ഇയെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനും ശോഭനമായ ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഇരുവരും വിശകലനം ചെയ്തു.

അബൂദബി | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അബൂദബി ഖസ്ര്‍ അല്‍ ബഹ്ര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ യു എ ഇയെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി.
യു എ ഇയെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനും ശോഭനമായ ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഇരുവരും വിശകലനം ചെയ്തു.
ഭരണാധികാരി അല്‍ ഐന്‍ മേഖലാ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസാ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.