Uae
ദുബൈയിലെ മികച്ച ഹൈസ്‌കൂൾ വിദ്യാർഥികളെ ആദരിച്ച് ശൈഖ് ഹംദാൻ
വിദ്യാർഥികളുടെ വിജയം ദുബൈക്ക് അഭിമാനകരമാണ്.

ദുബൈ| ഈ വർഷം മികച്ച വിജയം നേടിയ ദുബൈയിലെ ഹൈസ്‌കൂൾ വിദ്യാർഥികളെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അഭിനന്ദിച്ചു. ദുബൈ ടോപ് അച്ചീവേഴ്‌സ് റെക്കഗ്‌നിഷൻ ആൻഡ് സപ്പോർട്ട് പ്രോഗ്രാമിന്റെ ഭാഗമായി പൊതു, സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള 40 വിദ്യാർഥികളെയാണ് ആദരിച്ചത്. വിദ്യാർഥികളുടെ വിജയം ദുബൈക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളുടെ നേട്ടങ്ങൾ അവരുടെ സ്വന്തം സമർപ്പണത്തിന്റെയും കുടുംബങ്ങളുടെ പിന്തുണയുടെയും ഫലമാണെന്ന് പറഞ്ഞ അദ്ദേഹം വിദ്യാർഥികളുടെ രക്ഷിതാക്കളെയും അഭിനന്ദിച്ചു. ജനങ്ങളിൽ നിക്ഷേപിക്കുക എന്നതാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ദർശനം പ്രതിഫലിക്കുന്നതാണ് ഈ പരിപാടിയെന്ന് അധികൃതർ വ്യക്തമാക്കി.