Connect with us

Ongoing News

ആലപ്പുഴയില്‍ മകന്‍ അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

മാവേലിക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട കനകമ്മ.

Published

|

Last Updated

ആലപ്പുഴ |  അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍ (69) കൊല്ലപ്പെട്ട സംഭവത്തില്‍ ഏക മകന്‍ കൃഷ്ണദാസിനെ (39)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അമ്മയാണെന്ന് പറഞ്ഞ് വീട്ടില്‍ ദിവസവും വഴക്കുണ്ടാവുമായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ കൃഷ്ണദാസ ഇക്കാര്യം പറഞ്ഞ് കനകമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

തുടര്‍ന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര നഗരസഭയിലെ മുന്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട കനകമ്മ.

 

 

---- facebook comment plugin here -----

Latest