Connect with us

Uae

ഷാർജ വിമാനത്താവള വികസനം 71 ശതമാനം പൂർത്തിയായി

പുതിയ കെട്ടിടങ്ങള്‍, പുറപ്പെടല്‍, എത്തിച്ചേരല്‍ ഹാളുകളുടെ വിപുലീകരണം, ബാഗേജ് സംവിധാനങ്ങളുടെയും സ്മാര്‍ട്ട് സേവനങ്ങളുടെയും വികസനം എന്നിവയിലൂടെ 2027 ഓടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 20 ദശലക്ഷത്തിലധികം യാത്രക്കാരായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജ വിമാനത്താവള അതോറിറ്റിയുടെ നയം ചര്‍ച്ച ചെയ്യുന്നതിനായി ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ പതിനഞ്ചാമത് യോഗം ചേര്‍ന്നു.ഷാര്‍ജ വിമാനത്താവള അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ചെയര്‍മാനുമായ അലി സലിം അല്‍ മിദ്ഫ, അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍ ഖാസിമി, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ല ബില്‍ഹൈഫ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതി 71 ശതമാനം പൂര്‍ത്തിയായതായി വിലയിരുത്തി. പുതിയ കെട്ടിടങ്ങള്‍, പുറപ്പെടല്‍, എത്തിച്ചേരല്‍ ഹാളുകളുടെ വിപുലീകരണം, ബാഗേജ് സംവിധാനങ്ങളുടെയും സ്മാര്‍ട്ട് സേവനങ്ങളുടെയും വികസനം എന്നിവയിലൂടെ 2027 ഓടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 20 ദശലക്ഷത്തിലധികം യാത്രക്കാരായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

2024ലെ വിമാനത്താവളത്തിന്റെ കണക്കുകള്‍ യോഗത്തില്‍ വിലയിരുത്തി.യാത്രക്കാരുടെ എണ്ണത്തില്‍ 11 ശതമാനം വളര്‍ച്ച,വിമാനങ്ങളില്‍ പത്ത് ശതമാനം വളര്‍ച്ച, വായു, കടല്‍ ചരക്ക് അളവില്‍ രണ്ട് ശതമാനം വളര്‍ച്ച, വായു ചരക്ക് അളവില്‍ 39 ശതമാനം വളര്‍ച്ച എന്നിവ രേഖപ്പെടുത്തി.

Latest