National
കോഴിക്കറി ചോദിച്ചത് പ്രകോപനമായി; ഏഴ് വയസുകാരനെ അമ്മ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ചു കൊന്നു
പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു

മുംബൈ | കോഴിക്കറി ചോദിച്ചതിന് ഏഴ് വയസുകാരനെ അമ്മ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് ക്രൂര സംഭവം. പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു. കൊലപാതകക്കുറ്റത്തിന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.
പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് കോഴിക്കറി ആവശ്യപ്പെട്ടതിന് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ്കാശിപദ എന്ന സ്ഥലത്തെ ഒരു ഫ്ളാറ്റിലാണ് പല്ലവി ഗുംഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വീട്ടുപകരണങ്ങളും ചപ്പാത്തിറോളറും ഉപയോഗിച്ചാണ് മകന്‍ ചിന്‍മയ് ഗണേഷ് ഗുംഡെയെ ഇവര്‍ അടിച്ചു കൊന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്
---- facebook comment plugin here -----