Connect with us

Kerala

സേവനം സാമൂഹിക പ്രവര്‍ത്തകൻ്റെ മുഖമുദ്രയാകണം: പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ 

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ശില്‍പ്പശാല സമാപിച്ചു  

Published

|

Last Updated

തൃക്കരിപ്പൂര്‍ | സേവനം സാമൂഹിക പ്രവര്‍ത്തകരുടെ മുഖമുദ്രയായി മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് തൃക്കരിപ്പൂര്‍ അല്‍ മുജമ്മയില്‍ സംഘടിപ്പിച്ച സംസ്ഥാന ശില്‍പ്പശാല എഡിറ്റ് 25 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൻ്റെ കരസ്പര്‍ശം ആവശ്യമുള്ളവര്‍ ചുറ്റുമുണ്ട്. അവര്‍ക്ക് കരുതലായി സാമൂഹിക  പ്രവര്‍ത്തകര്‍ സജ്ജരാവണം. മനുഷ്യര്‍ക്കൊപ്പം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത് നടത്തുന്ന കര്‍മ സാമായികം ഈ ദൗത്യമാണ് നിര്‍വഹിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജില്ലാ, സോണ്‍ ഭാരവാഹികളും ആര്‍ ഡി അംഗങ്ങളും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികളും സോണ്‍ നിരീക്ഷകരും ശില്‍പ്പശാലയില്‍ സംബന്ധിച്ചു. മാര്‍ച്ച് വരെയുള്ള കര്‍മ പദ്ധതി പ്രഖ്യാപിച്ചു.

സയ്യിദ് ത്വയ്യിബുല്‍ ബുഖാരി പതാക ഉയര്‍ത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് അലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ വിഷയാവതരണം നടത്തി. പ്രൊഫ. യു സി അബ്ദുല്‍ മജീദ്, ഹാമിദ്  ചൊവ്വ, മൂസല്‍ മദനി തലക്കി, സി കെ എം അഷ്‌റഫ് മൗലവി, വി സി അബ്ദുല്ല സഅദി, മുഹമ്മദ് സഖാഫി ചൊക്ലി, യൂസുഫ് മദനി ചെറുവത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, എ പി എ റഹീം, റസ്സാഖ് മാണിയൂര്‍, എം ടി പി ഇസ്മാഈല്‍ സഅദി, ജാബിര്‍ സഖാഫി, റഫീഖ് അണിയാരം, പി കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ഹനീഫ് പാനൂര്‍ സംബന്ധിച്ചു.

Latest