Kerala
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; നിയന്ത്രണം മറികടന്ന് മൂന്ന് യുവാക്കള്‍ ബൈക്കിലെത്തി
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.യുവാക്കളെ ഉടന്‍ കസ്റ്റിഡിയിലെടുക്കുമെന്നു പാലാ സിഐ.
കോട്ടയം|രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാലാ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. നിയന്ത്രണം ഏര്‍പ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കള്‍ ബൈക്കിലെത്തി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി മുര്‍മു സംസാരിക്കുന്നതിനിടെയാണ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ ഒരു ബൈക്കില്‍ മൂന്നുപേരാണ് നിയന്ത്രണം മറികടന്ന് പോയത്. ബൈക്ക് ഓടിച്ചിരുന്ന ആള്‍ക്ക് മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് നിരീക്ഷണത്തിലാണെന്നും ഉടന്‍ യുവാക്കളെ കസ്റ്റിഡിയിലെടുക്കുമെന്നും പാലാ സിഐ പറഞ്ഞു.
---- facebook comment plugin here -----


