Saudi Arabia
റിയാദിലെയും കിഴക്കൻ പ്രാവിശ്യകളിലെയും സ്‌കൂളുകൾക്ക് ഇന്നും അവധി
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയത്.
റിയാദ്| റിയാദിലും കിഴക്കൻ പ്രവിശ്യകളിലെയും സ്‌കൂളുകൾക്ക് ഇന്നും അവധി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയത്. വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് അവധി. അതേസമയം വിദ്യാർഥികളുടെ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കുന്നതാണ്.
‘മദ്രസതി’ പ്ലാറ്റ്‌ഫോം വഴിയും അംഗീകൃത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ വഴിയുമായിരിക്കും പഠനം.
റിയാദിന് പുറമെ കിഴക്കൻ പ്രാവിശ്യയിലെ ദമ്മാം, ജുബൈൽ, അബ്ഖയ്ഖ്, രാസ്തനൂറ തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും വിദ്യാർഥിനികൾക്കും അദ്ധ്യാപക, ഭരണ വിഭാഗങ്ങളിലെ ജീവനക്കാർക്കും അറിയിപ്പ് ബാധകമായിരിക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നലെയും സ്‌കൂളുകൾക്ക് അവധിയായിരുന്നു.





