Connect with us

Saudi Arabia

കമ്പ്യൂട്ടിംഗ് മേഖലയിലെ അടിസ്ഥാന സൗകര്യ അസമത്വം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വേണം: സഊദി അറേബ്യ

ജനീവയിൽ നടന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ITU) 160-ാം വാർഷികത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി അബ്ദുല്ല അൽ-സ്വാഹ.

Published

|

Last Updated

ജനീവ|കമ്പ്യൂട്ടിംഗ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ അസമത്വം പരിഹരിക്കുന്നതിന്  അന്താരാഷ്ട്ര സഹകരണം വേണമെന്ന് സഊദി അറേബ്യ ഐടി മന്ത്രി  അബ്ദുല്ല അൽ-സ്വാഹ പറഞ്ഞു. ജനീവയിൽ നടന്ന ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ITU) 160-ാം വാർഷികത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. എ.ഐ സാങ്കേതിക വിദ്യകളിലേക്കുള്ള  ആഗോള കടന്നുവരവിൽ ലോകം ഒരു ‘അസ്തിത്വപരമായ വിടവ്’ നേരിടുന്നു. കൃത്രിമ ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ മറ്റ് രാജ്യങ്ങളെ പിന്നിലാക്കിയേക്കാവുന്ന  നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിർണായക നടപടിയും ആഗോള സഹകരണവും ആവശ്യമായി വന്നിരിക്കുകയാണെന്നും 800 ദശലക്ഷം ആളുകളെ ബന്ധിപ്പിക്കാൻ ഒരു നൂറ്റാണ്ടിലധികം സമയമെടുത്ത അനലോഗ് യുഗം വെറും 50 വർഷത്തിനുള്ളിൽ 5.5 ബില്യൺ വ്യക്തികളെ ബന്ധിപ്പിക്കുകയും 2.6 ബില്യൺ ആളുകളെ ബന്ധിപ്പിക്കാതിരിക്കുകയും ചെയ്ത ഡിജിറ്റൽ യുഗത്തിലേക്ക് മാറി.സാങ്കേതിക പരിവർത്തനത്തിന്റെ മുൻകാല ഘട്ടങ്ങളിൽ നിന്ന് ലോകത്തിന് പാഠങ്ങൾ പഠിക്കാൻ കഴിയുമെന്നും  മന്ത്രി വ്യക്തമാക്കി.

ഡാറ്റാ സംരക്ഷണ നിയന്ത്രണങ്ങളിലും “വൈവിധ്യമാർന്ന സമൂഹങ്ങൾക്ക് സാങ്കേതികവിദ്യയിലേക്കുള്ള സമഗ്രമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്ന ഭാഷാ മോഡലുകളുടെ” വികസനത്തിലും രാജ്യത്തിന്റെ പുരോഗതിയെയും സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാ രാജകുമാരന്റെയും ഇടപെടലുകൾ എ.ഐ  യുഗത്തിൽ രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചെന്നും മന്ത്രി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest