Kerala
പോക്‌സോ കേസ്; തമിഴ്‌നാട്ടുകാരനായ യുവാവ് അറസ്റ്റില്‍
തമിഴ്‌നാട് വിരുദുനഗര്‍ ശിവകാശി പരാശക്തി കോളനിയില്‍ ശക്തിവേല്‍ (28) ആണ് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.
പത്തനംതിട്ട | ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് വിരുദുനഗര്‍ ശിവകാശി പരാശക്തി കോളനിയില്‍ ശക്തിവേല്‍ (28) ആണ് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.
പിതാവ് ഉപേക്ഷിച്ചുപോയ കുട്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി മാതാവിനൊപ്പം ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരികയാണ്.
എസ് ഐ. വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.
---- facebook comment plugin here -----



