Connect with us

From the print

ക്രിസ്മസ് വിരുന്നൊരുക്കി മുഖ്യമന്ത്രി

സാമൂഹിക- സാംസ്‌കാരിക പ്രമുഖരും ജനപ്രതിനിധികളും മതനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നൊരുക്കി.

ഹയാത്ത് റീജ്യൻസിയിൽ നടന്ന വിരുന്നിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എം ബി രാജേഷ്, വി ശിവൻകുട്ടി, പി പ്രസാദ്, വി എൻ വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, എം എൽ എമാർ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുൻ ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, ജില്ലാ കലക്ടർ അനുകുമാരി, കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപോലീത്ത, മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഐസക് മാർ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പ, വെള്ളാപ്പള്ളി നടേശൻ, വി പി ശുഐബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ജോസ് കെ മാണി, ഒ രാജഗോപാൽ, അടൂർ ഗോപാലകൃഷ്ണൻ, നടി ഭാവന, മല്ലികാ സുകുമാരൻ, കമൽ, ടി കെ രാജീവ് കുമാർ, സൂര്യ കൃഷ്ണമൂർത്തി, ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൻ കെ വി മനോജ് കുമാർ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി തുടങ്ങി സാമൂഹിക- സാംസ്‌കാരിക പ്രമുഖരും ജനപ്രതിനിധികളും മതനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

Latest