Connect with us

Kerala

വോട്ടെടുപ്പ് മാറ്റിവച്ച മൂന്നിടങ്ങളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

തിരുവനന്തപുരത്തെ വിഴിഞ്ഞം, മലപ്പുറത്തെ പായിമ്പാടം, എറണാകുളത്തെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.

Published

|

Last Updated

തിരുവനന്തപുരം | സ്ഥാനാര്‍ഥികളുടെ നിര്യാണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചതാണ് ഇക്കാര്യം.

തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക. പ്രത്യേക തിരഞ്ഞെടുപ്പുള്ള വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായിട്ടുള്ളവര്‍ വീണ്ടും പത്രിക സമര്‍പ്പിക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ മാത്രമായും മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കും.

 

Latest