Kerala
കഞ്ചാവുമായി അടൂരില്‍ യുവാവ് പിടിയില്‍
പറക്കോട് സ്വദേശിയായ തട്ടത്തില്‍ മേലെതില്‍ അക്ബര്‍ അലി (32) യെയാണ് 13 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
അടൂര്‍ | വില്‍പനക്കായി എത്തിച്ച കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി. പറക്കോട് സ്വദേശിയായ തട്ടത്തില്‍ മേലെതില്‍ അക്ബര്‍ അലി (32) യെയാണ് 13 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പറക്കോട് അറുകാലിക്കല്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് മുന്‍വശം റോഡ് സൈഡില്‍ കഞ്ചാവ് വില്‍പനക്കായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.
പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്നും പ്ലാസ്റ്റിക് കൂടിലൊളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു. അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അജിന്‍, അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
---- facebook comment plugin here -----



