Uae
സമാജം യൂത്ത് ഫെസ്റ്റിവല്‍ സമാപിച്ചു; അഞ്ജലി കലാതിലകം
. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിനുള്ള ട്രോഫി അബുദബി ഇന്ത്യന്‍ സ്‌കൂള്‍ മൂറൂര്‍ അര്‍ഹരായി.
അബുദബി | മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ സമാപിച്ചു. മോഹിനിയാട്ടം,ലളിത ഗാനം,സിനിമ ഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും നാടന്‍പാട്ടില്‍ രണ്ടാം സ്ഥാനവും നേടിയ അഞ്ജലി ബേത്തൂര്‍ കലാപ്രതിഭ പട്ടം നേടി.
വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കളായി മയൂഖ മനോജ് ( 6 മുതല്‍ 9 വയസ്സ്), പ്രാര്‍ഥന നായര്‍ (9 മുതല്‍ 12 വയസ്സ്, ധനിഷ്‌ക വിജേഷ് (12 മുതല്‍ 15 വയസ്സ്) , അഞ്ജലി ബേത്തൂര്‍ (15 മുതല്‍ 18 വയസ്സ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളിനുള്ള ട്രോഫി അബുദബി ഇന്ത്യന്‍ സ്‌കൂള്‍ മൂറൂര്‍ അര്‍ഹരായി.
പ്രസിഡണ്ട് സലിം ചിറക്കലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന പരിപാടിയില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് എ.കെ. ബീരാന്‍ കുട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള, സമാജം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ ബി.യേശുശീലന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു. അബുദബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍ എന്നിവിടങ്ങളിലെ രാഗം, താളം, പല്ലവി എന്നീ വേദികളിലായി നടന്ന മല്‍സരത്തില്‍ മുന്നോറോളം കുട്ടികള്‍ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുത്തു.




