Connect with us

Kerala

ശബരിമല പാക്കേജിന് 450 കോടി രൂപ; സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി മികച്ച പാതകള്‍ ഉറപ്പാക്കും: മന്ത്രി പി കെ ബഷീര്‍

റോപ്പ് വേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി

Published

|

Last Updated

പമ്പ |  ശബരിമല പാതകളുടെ നവീകരണത്തോടൊപ്പം സമഗ്ര വികസനം ലക്ഷ്യമിട്ട് 450 കോടി രൂപയുടെ ശബരിമല പാക്കേജാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നതെന്ന് മന്ത്രി പി കെ ബഷീര്‍. പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുന്‍ വര്‍ഷങ്ങളിലെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാകും. റോഡുകളില്‍ ക്രാഷ് ഗാര്‍ഡ്, സ്പീഡ് ബ്രേക്കര്‍, റിഫ്‌ലക്ടറുകള്‍, സൂചന ബോര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കും. പാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടിത്തെളിക്കും.

പൊതുമരാമത്ത്, എന്‍ എച്ച്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേരും. മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപണികളും മണ്ഡലകാലത്തിന് മുമ്പ് പൂര്‍ത്തിയാക്കും. പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും. തീര്‍ഥാടനമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് എം എല്‍ എമാരെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. പ്രവൃത്തികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പമ്പയില്‍ യോഗം ചേര്‍ന്നത്. ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലത്തിനു മുന്നോടിയായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പ് മുതല്‍ പാണ്ടിത്താവളം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോപ്പ് വേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. എംഎല്‍എമാരായ പഴകുളം മധു, കെ യു ജനീഷ് കുമാര്‍, സി വി ശാന്തകുമാര്‍, റോണി കെ ബേബി, എം ജെ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, പൊതുമരാമത്ത് അഡിഷണല്‍ സെക്രട്ടറി വി ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് പങ്കെടുത്തു

Content Highlights: Minister PK Basheer announced a 450 crore rupee Sabarimala package for road upgrades and pilgrim safety. The Union Government granted in-principle approval for a 2 km ropeway from Pamba Hilltop to Pandithavalam. Road safety measures, rest house renovations, and MLA reviews were also mandated.

 

---- facebook comment plugin here -----

Latest