Connect with us

Kerala

വധശ്രമം, ലൈംഗീക പീഡനം, മയക്കുമരുന്ന് വ്യാപാരം; 31 കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ആന്ധ്രപ്രദേശിലേക്ക് കടക്കുകയും അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും പിടിക്കപ്പെട്ട് ഒരു വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

Published

|

Last Updated

അടൂര്‍  | 31 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. അടൂര്‍ ഏനാദിമംഗലം കുന്നിട ഉഷാഭവനം വീട്ടില്‍ ഉമേഷ് കൃഷ്ണന്‍( (38) നെയാണ് ജില്ലാ പോലിസ് മേധാവിയുടെ ശുപാര്‍ശയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവര്‍ച്ച, ഭീഷണിപ്പെടുത്തി കവര്‍ച്ച, കഞ്ചാവ് വില്‍പ്പന, ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, കാപ്പ നിയമലംഘനം, മദ്യപിച്ച് വാഹനം ഓടിക്കല്‍, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കേസുകളില്‍ അധികവും എന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.

2023ല്‍ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ നടപ്പാക്കിയിട്ടുള്ളതാണ്. എന്നാല്‍ തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ആന്ധ്രപ്രദേശിലേക്ക് കടക്കുകയും അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും പിടിക്കപ്പെട്ട് ഒരു വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ 2026 ജനുവരിയിലും ലഹരി മരുന്നു കേസില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായി അടിപിടി അക്രമം ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതല്‍ തടങ്കലില്‍ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ രജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇപ്പോള്‍ കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുള്ളത്.

Content Highlights: Notorious criminal Umesh Krishnan, accused in 31 cases including drug smuggling and assault, was jailed under KAPA in Adoor. He was transferred to Trivandrum Central Jail following a report by the District Police Chief. Umesh was previously jailed in Andhra Pradesh for drug peddling.

 

---- facebook comment plugin here -----

Latest