Kerala
യുവാവിന്റെ കൈമുട്ട് തല്ലി തകര്‍ത്ത കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകര്‍ക്കുകയും ആയിരുന്നുു
കോന്നി | അയല്‍വാസിയായ യുവാവിന്റെ കൈമുട്ട് സംഘം ചേര്‍ന്ന് തല്ലി തകര്‍ത്ത കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. കോന്നി അരുവാപ്പുലം പടപ്പക്കല്‍ കാരുമല മുരുപ്പേല്‍ വീട്ടില്‍ റിജിന്‍ കെ മാത്യു(21)നെയാണ് എറണാകുളം കലൂര്‍ നിന്നും കോന്നി പോലീസ് പിടികൂടിയത്.
ഈ വര്‍ഷം ജനുവരി നാലിന് അരുവാപ്പുലം സ്വദേശിയായ യുവാവിനെ നാല് പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് കൈമുട്ട് തല്ലിത്തകര്‍ക്കുകയും ആയിരുന്നുു. കോന്നി എസ് ഐ ശ്യാം, എസ് സി പി ഒ രഞ്ജിത്, സി പി ഒ നഹാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: Konni police arrested 21-year-old Rijin K Mathew from Kaloor, Ernakulam, for brutally assaulting a neighbor. The accused, along with a group, had fractured the victim’s elbow using an iron pipe in January. The police team produced the absconding youth in court, and he was





