Connect with us

National

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് വിട്ടയച്ചു

വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ പോലീസ് വിട്ടയച്ചു.നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ ‘ചലോ സന്‍സദ്’ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

തിങ്കളാഴ്ചത്തെ മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം തടിച്ചുകൂടുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, രാഹുല്‍ ഗാന്ധിയുമായും മറ്റ് പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലയാണ് പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധിച്ച നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധങ്ങളെയും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Content Highlights: Delhi Police released Rahul Gandhi and Priyanka Gandhi after detaining them for protesting near the Prime Minister’s residence. The protest erupted after police action on student demonstrators. Talks between Union Minister Jitendra Singh and opposition leaders failed prior to the detentions.

---- facebook comment plugin here -----

Latest