Connect with us

Kerala

ലോറികളില്‍ നിന്ന് ഡീസല്‍ മോഷണം; സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ വക ടോറസ് ലോറികളില്‍ നിന്നാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്

Published

|

Last Updated

ചിറ്റാര്‍  | ചിറ്റാര്‍ ഡെല്‍റ്റ ക്രഷറിന് സമീപത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി നജറുല്‍ ഹഖ്(38), ചിറ്റാര്‍ പുലിക്കൂട്ടുങ്കല്‍ വീട്ടില്‍ സനൂപ് സത്യന്‍(39), സഹോദരന്‍ അനൂപ് സത്യന്‍(37) എന്നിവരാണ് പിടിയിലായത്. ആസാം സ്വദേശിയായ മറ്റൊരാളെ പോലീസ് തിരയുന്നുണ്ട്.

ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ വക ടോറസ് ലോറികളില്‍ നിന്നാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. ആസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേര്‍ന്നാണ് ഡീസല്‍ മോഷണം നടത്തുന്നത്. തിങ്കളാഴ്ച രാത്രിയും രണ്ട് ലോറികളില്‍ നിന്നായി 60 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നില്‍ പ്രതികള്‍ കുടുങ്ങിയത്. ചിറ്റാര്‍ സ്റ്റേഷനിലെ എസ് ഐമാരായ മനോജ് കുമാര്‍ പി പി, അനില്‍കുമാര്‍, സി പി ഒമാരായ സജീവ്, ടിന്റോ സെലസ്റ്റിന്‍, സജിന്‍ കെ എസ് അടങ്ങിയ പട്രോളിംഗ് സംഘം പ്രതികളെയും തൊണ്ടിമുതലായ ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് വേദ കമ്പനിയുടെ സൂപ്പര്‍വൈസറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Content Highlights: Chittar police arrested three individuals, including two brothers, for stealing diesel from lorries belonging to Ved Infrastructure. The suspects were caught red-handed during night patrolling while transferring 60 liters of stolen diesel into a car. All three were remanded by the court.

.

 

---- facebook comment plugin here -----

Latest