National
NEET പേപ്പർ ചോർച്ച ദേശീയ വിഷയം; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
നീറ്റ് പേപ്പർ ചോർച്ച കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു ദേശീയ വിഷയമാണെന്നും ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം വിഷയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്ര മന്ത്രി കിരൻ റിജിജു
ന്യൂഡൽഹി | നീറ്റ് (NEET) പേപ്പർ ചോർച്ച വിഷയം ‘ഘോർ പാപ്’ (അതിദാരുണമായ പാപം) ആണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിവെച്ച് കളിക്കുന്ന കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
നീറ്റ് പേപ്പർ ചോർച്ച കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു ദേശീയ വിഷയമാണെന്നും ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം വിഷയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി കിരൻ റിജിജു അറിയിച്ചു. യുവാക്കളുടെ സുരക്ഷയ്ക്കും ഭാവിക്കുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിജിജു പറഞ്ഞു.

അതിനിടെ, തുടർച്ചയായുണ്ടാകുന്ന പേപ്പർ ചോർച്ചകൾക്കും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കുമെതിരെ കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രവർത്തകരും യുവാക്കളും ഡൽഹിയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിവെക്കുക, പേപ്പർ ചോർച്ചയെത്തുടർന്ന് പുനഃപരീക്ഷ പ്രഖ്യാപിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Also ReadLIVE UPDATES | രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി; വലിച്ചിഴച്ച് പോലീസ്; രാഹുലിന്റെ മുഖത്ത് പരിക്ക്; ഡൽഹിയിൽ പ്രക്ഷോഭത്തിര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ സമരത്തിന് ദേശീയ മാനം കൈവന്നു. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ശക്തമായ പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Content Highlights
PM Narendra Modi termed the NEET paper leak a grave sin and assured strict action against the culprits. Meanwhile, massive protests by CJP and students in Delhi led to police clashes and over 170 injuries.





