Connect with us

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 62 ലക്ഷം കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്

Published

|

Last Updated

കൊച്ചി |  എറണാകുളം തോപ്പുംപടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗര്‍ സ്വദേശി എം എ സനമോള്‍ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.

തോപ്പുംപടിയിലെ പിക് എന്‍ സേവ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് പ്രതികള്‍ പലതവണയായി പണം തട്ടിയത്. 2022 മേയ് മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സനമോള്‍ ദിവസേന കവര്‍ന്ന പണം രഞ്ജു സാജിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോള്‍ ഇതിനിടെ വിദേശത്തേക്ക് കടന്നു.

പോലീസ് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നേപ്പാള്‍ വഴി സനമോള്‍ കൊച്ചിയിലെത്തിയതോടെയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Kochi police arrested M A Sanamol and Renju Saj Abraham for stealing nearly 62 lakh rupees from a Thoppumpady supermarket. The billing staff member stole cash over three years and transferred it to her accomplice’s account. Sanamol fled abroad but was caught upon returning via Nepal.

---- facebook comment plugin here -----

Latest