Connect with us

Kerala

മൂന്ന് വയസുകാരി വീട്ടിനുള്ളില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

കട്ടിലില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ നിന്നുള്ള കേബിളില്‍ നിന്നാകാം വൈദ്യുതാഘാതം ഏറ്റതെന്ന് സംശയിക്കുന്നു.

Published

|

Last Updated

പത്തനംതിട്ട |  പിഞ്ചുബാലിക വൈദ്യുതാഘാതമേറ്റു മരിച്ചു. റാന്നി വയലത്തല ലക്ഷം വീട് ഉന്നതിയില്‍ താമസിക്കുന്ന ബിനോയിയുടെ മകള്‍ അവന്തിക (മൂന്ന്) യാണ് മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അവന്തികയുടെ മാതൃഗൃഹത്തില്‍വച്ചാണ് സംഭവം. കുഞ്ഞിനെ അങ്കണവാടിയില്‍ വിടാന്‍ ഒരുക്കിയ ശേഷം അമ്മ സാന്ദ്ര കുളിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോള്‍ നിലത്ത് വീണു കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ തൊട്ട അമ്മയ്ക്കും വൈദ്യുതാഘാതം ഏറ്റു. കട്ടിലില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ നിന്നുള്ള കേബിളില്‍ നിന്നാകാം വൈദ്യുതാഘാതം ഏറ്റതെന്ന് സംശയിക്കുന്നു.

Content Highlights: A three-year-old girl named Avantika tragically passed away due to electrocution in Ranni, Pathanamthitta. The incident happened at her maternal home while her mother was preparing her for anganwadi. It is suspected that the shock originated from an extension board cable kept on a bed.

---- facebook comment plugin here -----

Latest