Kerala
ശബരിമല സ്വര്‍ണത്തട്ടിപ്പ്: 10 ദേവസ്വം ജീവനക്കാരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാം പ്രതി

തിരുവനന്തപുരം | ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസില്‍ 10 ദേവസ്വം ജീവനക്കാരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. ഇടനിലക്കാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് കേസില്‍ ഒന്നാം പ്രതി. മോഷണം, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസെടുത്തത്.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ദേവസ്വം ബോര്‍ഡിലെ മുരാരി ബാബു ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രതികളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍ അതെ രീതിയില്‍ തന്നെ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡി ജി പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എസ് ഐ ടി സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. സ്വര്‍ണം പൂശല്‍ ജോലികള്‍ ചെയ്യുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉള്‍പ്പെടെ കേസില്‍ പ്രതികളായതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.