Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: കേസ് രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു, നല്‍കാനാകില്ലെന്ന നിലപാടിലുറച്ച് എസ്‌ഐടി
രേഖാമൂലം എതിര്‍പ്പ് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്‌ഐടി
കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എടുത്ത കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി വീണ്ടും മാറ്റിവെച്ചു. രേഖാമൂലം എതിര്‍പ്പ് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്‌ഐടിക്ക് വേണ്ടി പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 17 ന് കോടതി അപേക്ഷ പരിഗണിക്കും.
സ്വര്‍ണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും മൊഴി പകര്‍പ്പും അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്.ശബരിമലയിലേത് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരമുണ്ടെന്നും കോടതിയില്‍ സമപ്പിച്ച അപേക്ഷയില്‍ ഇഡി പറയുന്നു. എന്നാല്‍, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകള്‍ നല്‍കാന്‍ പാടില്ലെന്നുമാണ് എസ്‌ഐടിയുടെ നിലപാട്. എന്നാല്‍ രേഖകള്‍ വേണമെന്നുമുള്ള ആവശ്യത്തില്‍ ഇഡി ഉറച്ച് നില്‍ക്കുകയാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലന്‍സ് കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവു എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു




