Ongoing News
പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ച സ്‌കൂളിലെ 20 ഓളം വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത; സ്‌കൂളിന് അവധി നല്‍കി
ക്ലാസ് എടുക്കുന്നതിനിടയിലാണ് അലര്‍ജി പോലെ ചൊറിച്ചിലും, ശ്വാസം മുട്ടലുമുണ്ടായത്.
കോട്ടയം | ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 20 ഓളം വിദ്യാര്‍ഥികള്‍ക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു. ഇതേ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി.
ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്‌കൂള്‍ പോളിംങ് ബൂത്തായി പ്രവര്‍ത്തിച്ചിരുന്നു.തുടര്‍ന്ന് വോട്ടെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ബഞ്ച്, ഡസ്‌ക്കും ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടു വന്നിട്ടിരുന്നു.ഇതില്‍ ഇരുന്ന ശേഷമാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപികക്കും അനുഭവപ്പെട്ടതെന്ന് ഇവര്‍ പറയുന്നു.
ക്ലാസ് എടുക്കുന്നതിനിടയിലാണ് അലര്‍ജി പോലെ ചൊറിച്ചിലും, ശ്വാസം മുട്ടലുമുണ്ടായത്.തുടര്‍ന്ന് ഇവരെ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ ബബ്‌ലു റാഫേലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്‌കൂളില്‍ എത്തി പ്രാഥമിക പരിശോധന നടത്തി.നഗരസഭയുടെ ആരോഗ്യ വിഭാഗവും തൊഴിലാളികളും സ്‌കൂളില്‍ എത്തി മുറിയും ഡസ്‌കും ബെഞ്ചും അടക്കം കഴുകി വൃത്തിയാക്കി.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി




