Kerala
ശബരിമല സ്വര്‍ണക്കൊളള കേസ്: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മാറ്റി
ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് എസ്‌ഐടി മാറ്റി. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. ഇക്കാര്യം എസ്‌ഐടി രമേശ് ചെന്നിത്തലയെ അറിയിച്ചു. സ്വര്‍ണക്കൊളള സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ നല്‍കിയത് തനിക്കറിയാവുന്ന ഒരു വ്യവസായി ആണെന്നും ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റുവെന്ന് തനിക്ക് അറിയാവുന്ന ഒരു വ്യവസായി പറഞ്ഞുവെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തനാണ് ഞാന്‍. അതാണ് ഇത്തരം ഒരു വിവരം കിട്ടിയപ്പോള്‍ പങ്കുവെക്കണമെന്ന് തോന്നിയത് എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.


