Connect with us

Kerala

വിമാനയാത്ര പ്രതിസന്ധി;കുറ്റക്കാര്‍ കേന്ദ്രസര്‍ക്കാര്‍: എ എ റഹീം എം പി

ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ സര്‍ക്കാറിന് ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ല.

Published

|

Last Updated

ന്യൂഡല്‍ഹി |  നിലവിലെ വിമാന യാത്ര പ്രതിസന്ധി ഉടലെടുത്തത് കേന്ദ്രസര്‍ക്കാറിന്റെ അനാസ്ഥ കാരണമെന്ന് എ എ റഹീം എംപി . കേന്ദ്രസര്‍ക്കാറിന്റെ നവ ഉദാവല്‍ക്കരണ നയങ്ങങ്ങളുടെയും സ്വകാര്യവല്‍ക്കരണത്തിന്റെയും ഉപോല്‍പ്പന്നമാണ് ഈ പ്രതിസന്ധിയെന്നും ലോക്‌സഭയില്‍ സംസാരിക്കവെ എംപി ആരോപിച്ചു.

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയുടെ 65.6 ശതമാനവും ഇന്‍ഡിഗോയും 25.7 ശതമാനം എയര്‍ ഇന്ത്യയും കൈകാര്യം ചെയ്യുന്നു. ഇന്ത്യന്‍ വ്യോമയാന മേഖലയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ രണ്ട് ‘ ബിഗ് ബോസ് ‘ മാരാണ്.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത് അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നാണ്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍, സേവനത്തിന്റെ കാര്യത്തില്‍, സൗകര്യങ്ങളുടെ കാര്യത്തില്‍ എല്ലാം വളരെ പരിതാപകരമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്‍ഡിഗോ പ്രതിസന്ധിയുടെ സമയത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞയാഴ്ച ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എക്കണോമി ക്ലാസിന് 64,000 രൂപ വരെ നിരക്കിടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.എന്ത് നിയന്ത്രണത്തെ പറ്റിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്? .ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ സര്‍ക്കാറിന് ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ല.

വളരെ കുറഞ്ഞ സ്റ്റാഫുകളെ ഉപയോഗിച്ച് കൂടുതല്‍ തൊഴിലെടുപ്പിക്കുക എന്ന നയമാണ് കമ്പനികള്‍ തുടരുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷയെ സാരമായി ബാധിക്കുന്നു. എരിതീയില്‍ എണ്ണ എന്നപോലെ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തുകയും ചെയ്തു.

ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. വ്യോമയാന മേഖലയിലെ ഡ്യൂവോപ്പോളി അവസാനിപ്പിക്കണമെന്നും വിമാന നിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ശൂന്യവേളയില്‍ എ എ റഹീം എം പി ആവശ്യപ്പെട്ടു

 

---- facebook comment plugin here -----

Latest