Connect with us

Kerala

മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍; പരാതി നല്‍കി

കൊട്ടിക്കലാശം കളറാക്കുന്നതിന്റെ ഭാഗമായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

Published

|

Last Updated

മലപ്പുറം|മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ മരം മുറിക്കുന്ന വാളും യന്ത്രവും കൊണ്ടുവന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍. ചെറിയ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലൂടെ യന്ത്രവും വാളും പ്രവര്‍ത്തിപ്പിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

കൊട്ടിക്കലാശത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി ആളുകള്‍ എത്തിയിരുന്നു. ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കൊട്ടിക്കലാശം കളറാക്കുന്നതിനായി ശബ്ദം ഉണ്ടാക്കാനാണ് യന്ത്രം കൊണ്ടുവന്നതെന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.
മരം മുറിക്കുമ്പോള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന വാളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടത്. തീര്‍ത്തും അപക്വമായ പെരുമാറ്റമാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നാണ് ആരോപണം.

 

 

---- facebook comment plugin here -----

Latest