Kerala
ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷം, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല; രാഹുല്‍ ഈശ്വര്‍
കിഡ്നിക്ക് പ്രശ്‌നം വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്.
തിരുവനന്തപുരം| നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കിഡ്നിക്ക് പ്രശ്‌നം വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്.
നാലുദിവസം വെള്ളമില്ലാതെ കഴിഞ്ഞു. അഞ്ച് ദിവസം ആഹാരമില്ലാതെ കഴിഞ്ഞു. പതിനൊന്നു ദിവസമായി ജയിലില്‍. സ്റ്റേഷന്‍ ജാമ്യം ലഭിക്കേണ്ട കേസാണ്. എന്നിട്ടും തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ നിങ്ങള്‍ പിന്തുണയ്ക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു .റിമാന്‍ഡില്‍ കഴിയുന്ന രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
പരാതിക്കാരിയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ എന്നിവരടക്കം ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.



