National
റഷ്യ-യുക്രൈന്‍ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണം; പുടിനെ ആശങ്കയറിയിച്ച് മോദി

ന്യൂഡല്‍ഹി | റഷ്യ-യുക്രൈന്‍ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി ആശയവിനിമയം നടത്തി. പുടിനെ മോദി ആശങ്ക അറിയിച്ചു. റഷ്യയും നാറ്റോയുമായി നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള സംഭാഷണം 25 മിനുട്ട് നീണ്ടു.
അതിനിടെ, ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----