Kerala
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ, കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ഏഴായി. മറ്റ് ഏട്ട് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.
കൊല്ലപ്പെട്ട റാംനാരായണന്‍ ബാഗേലി (41) ന്റെ മൃതദേഹം സ്വദേശമായ ഛത്തിസ്ഗഡിലെ ബിലാസ്പൂരിലേക്ക് കൊണ്ടുപോയി. മര്‍ദനമേല്‍ക്കുന്നതിന്റെ ആറു ദിവസം മുമ്പാണ് റാംനാരായണന്‍ പാലക്കാട്ടെത്തിയിരുന്നത്.
---- facebook comment plugin here -----


