Connect with us

Kozhikode

റോന്റീവ്യൂ സില്‍വര്‍ എഡിഷന്‍ ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍

ജാമിഅ മദീനത്തൂന്നൂര്‍ ദേശീയ തലത്തില്‍ വ്യാപിച്ചു കിടക്കുന്ന നാല്പതിലധികം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പരിപാടിയില്‍ ഭാഗവാക്കാകും.

Published

|

Last Updated

പൂനൂര്‍ |  ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റോന്റീവ്യൂ സില്‍വര്‍ എഡിഷന്‍ ഒക്ടോബര്‍ 3,4,5 എന്നീ ദിവസങ്ങളിലായി നടക്കും. പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നടക്കുന്ന 25മത് റോന്റീവ്യൂ ഗ്രോത്, ക്രീയേറ്റിവിറ്റി, എതിക്‌സ്, ലെഗസി എന്നീ നാല് ഫെസ്റ്റിവല്‍ വാല്യൂസ് അടിസ്ഥാനമാക്കിയാണ് ക്രമീകരിക്കുന്നത്. ജാമിഅ മദീനത്തൂന്നൂര്‍ ദേശീയ തലത്തില്‍ വ്യാപിച്ചു കിടക്കുന്ന നാല്പതിലധികം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പരിപാടിയില്‍ ഭാഗവാക്കാകും.

ആദ്യ ഘട്ടത്തില്‍ നടക്കുന്ന യുണിറ്റ് റോന്റീവ്യൂ മത്സരങ്ങളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികളാണ് പൂനൂരില്‍ വെച്ച് നടക്കുന്ന ഹോം റോന്റീവ്യൂവില്‍ മാറ്റുരയ്ക്കുക. ഇര്‍സുന്നബവി ഓപ്പണ്‍ സ്‌കൂളുകളുടെ പ്രത്യേക സോണ്‍ റോന്റിവ്യൂ നടക്കും.പ്രൊ റെക്ടര്‍ ആസഫ് നൂറാനി ഫെസ്റ്റിവല്‍ കളക്റ്റീവ് അംഗങ്ങളെ പ്രഖ്യാപിച്ചു. ഡോ അബ്ദുറഹീം സഖാഫി ,അബൂബക്കര്‍ നൂറാനി ഓമശ്ശേരി, മുബഷിര്‍ നൂറാനി, ഇംതിയാസ് നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു. സംഗമത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുല്‍ ബാരി സ്വാഗതവും കോര്‍ഡിനേറ്റര്‍ മുഹമ്മദ് ടി. കെ നന്ദിയും അറിയിച്ചു.

 

Latest