Connect with us

Kerala

പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

വളയന്‍ചിറങ്ങര സ്വദേശി ജിസാറാണ് പിടിയിലായത്

Published

|

Last Updated

കൊച്ചി|പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ വളയന്‍ ചിറങ്ങര സ്വദേശി ജിസാറിനെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപാനിയായ ജിസാര്‍, മദ്യപിച്ച് പലയിടത്തും പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ച ജിസാറിനെ സുഹൃത്തുക്കള്‍ പിടിച്ചു കെട്ടി ഡീ അഡിക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയിലെത്തിച്ചത്.

കാഷ്വാലിറ്റിയില്‍ വെച്ച് മരുന്നു നല്‍കാന്‍ കയ്യിലെ കെട്ടഴിച്ചപ്പോള്‍, അക്രമാസക്തനായി ഡോക്ടര്‍ക്കുനേരെ ജിസാര്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന സുരക്ഷാ ജീവനക്കാരെയും ജിസാര്‍ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പോലീസിനോടും ഇയാള്‍ അസഭ്യം പറഞ്ഞു. ഇയാള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.

 

Latest