National
മലയാളിയായ റിഷിൻ ഇസ്‌മായിൽ ഐഎഎസ് പൂർവ മേദിനിപുര്‍ ജില്ലാ കളക്ടർ
പുരുളിയ അസിസ്റ്റന്റ് കളക്ടറായാണ് ഐ എ എസ് സേവനം ആരംഭിച്ചത്
കൊൽക്കത്ത | വെസ്റ്റ് ബംഗാളിലെ പൂർവ മേദിനിപുര്‍ ജില്ലാ കളക്ടറായി മലയാളിയായ തിരൂർ ഇരിങ്ങാവൂർ സ്വദേശി ഉനൈസ് റിഷിൻ ഇസ്‌മായിൽ ഐഎഎസ് ചുമതലയേറ്റു. 2014-ലെ ബാച്ചിൽ IAS ആയി തിരഞ്ഞെടുക്കപ്പെട്ട റിഷിൻ, പുരുളിയ അസിസ്റ്റന്റ് കളക്ടറായാണ് ഐ എ എസ് സേവനം ആരംഭിച്ചത്.
കൊച്ചി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി ടെക് ബിരുദം നേടിയ റിഷിൻ, ബാംഗ്ലൂരിലെ ഇൻഫോസിസിൽ രണ്ട് വർഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായി പ്രവർത്തിച്ചു. തുടർന്ന് യു പി എസ് സി സിവിൽ സർവീസ് സ്വപ്നം കണ്ട് പഠനത്തിനായി ഡൽഹിയിലേക്ക് മാറുകയായിരുന്നു.
കൃഷിമന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്രട്ടറി (ന്യൂഡൽഹി), കൃഷ്ണനഗറിലും കാല്യാണിയിലും എസ് ഡി ഒ, വെസ്റ്റ് ബംഗാൾ സ്കിൽ ഡെവലപ്മെന്റ് മിഷന്റെ പ്രോജക്ട് ഡയറക്ടർ, എ ഡി എം (ഉത്തര 24 പര്ഗനാസ്, പൂർബ ബർദമാൻ, ഹൗറ) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇളംകുളത്ത് ഇസ്‌മായിൽ, സീനത്ത് ദമ്പത്തികളുടെ മകനാണ് റിഷിൻ.





