Connect with us

National

മദ്യപിച്ച് അധ്യാപകന്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ബൈക്കും യാത്രികനേയും വലിച്ചിഴച്ച് കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്ററോളം

റോഡിലൂടെ മറ്റൊരു കാറില്‍ സഞ്ചരിച്ചവരാണ് ആദ്യം സംഭവം കാണുന്നത്.

Published

|

Last Updated

വഡോദര |  ഗുജറാത്തില്‍ മദ്യപിച്ച് അധ്യാപകന്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം. മൊദാസ ലുനാവാഡ ഹൈവേയിലാണ് സംഭവം. കാര്‍ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് മുന്‍വശത്ത് തറഞ്ഞുപോയ ബൈക്കും ബോണറ്റില്‍ കിടക്കുന്ന ആളെയും കൊണ്ട് കാര്‍ ഓടിയത് ഒരു കിലോമീറ്ററോളം. ബൈക്ക് യാത്രികരായ ദിനേഷ് ചരേല്‍ (50), സുനില്‍ മച്ചാര്‍ (21) എന്നിവരെയാണ് കാര്‍ ഇടിച്ചത്. ജോലികഴിഞ്ഞ് രാത്രി മടങ്ങവെയാണ് അപകടം

കാര്‍ ബൈക്കിന്റെ പിന്നില്‍ വന്ന് ഇടിക്കുകയും ബൈക്കിലുണ്ടായിരുന്ന സുനില്‍ മച്ചാര്‍ റോഡിലേക്കും ദിനേഷ് ചരേല്‍ കാറിന്റെ ബോണറ്റിലേക്കുമാണ് വീണത്. റോഡിലൂടെ മറ്റൊരു കാറില്‍ സഞ്ചരിച്ചവരാണ് ആദ്യം സംഭവം കാണുന്നത്. തുടര്‍ന്ന് ആ കാറിനെ പിന്തുടര്‍ന്ന് നിര്‍ത്തിക്കുകയായിരുന്നു. നാട്ടുകാര്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ അധ്യാപകന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനൊരുങ്ങുകയാണ് അധികൃതര്‍. കാറിലുണ്ടായിരുന്ന അധ്യാപകനും സഹോദരനുമെതിരെ പോലീസ് കേസ് എടുത്തു

Latest