Connect with us

Kerala

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റില്‍

കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Published

|

Last Updated

ബെംഗളുരു |  ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ചയാണ് സംഭവം. ഇവരുടെ കാറില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്റായ ദര്‍ശന്‍ എന്നയാളുടെ സ്‌കൂട്ടര്‍ ഉരസിയിരുന്നു. ഇക്കാര്യത്തില്‍ ദര്‍ശന്‍ ഇരുവരോടും മാപ്പ് പറയും കയും ചെയ്തിരുന്നു. എന്നാല്‍ ദേഷ്യം അടങ്ങാതിരുന്ന മനോജ് സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ദര്‍ശന്‍ മരിച്ചിരുന്നു

 

Latest