Connect with us

Kozhikode

മഹത്തുക്കളെ അനുസ്മരിക്കുന്നത് ജീവിതം പ്രകാശിപ്പിക്കും: കാന്തപുരം

മമ്പുറം നേർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കോഴിക്കോട് | മഹത്തുക്കളെയും സദ് ജനങ്ങളെയും അനുസ്മരിക്കുന്നത് ജീവിതം ചിട്ടപ്പെടുത്താൻ സഹായിക്കുമെന്നും മനുഷ്യ മനസ്സുകളെ പ്രകാശിപ്പിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് ഖുതുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങളുടെ ഓർമ പുതുക്കി സംഘടിപ്പിച്ച മമ്പുറം നേർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി കവരത്തി, താത്തൂർ ശുഹദാക്കൾ അനുസ്മരണവും നടന്നു.
പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥികളും സംബന്ധിച്ച ചടങ്ങിൽ സീനിയർ മുദർരിസ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി അനുസ്മരണ പ്രഭാഷണം നടത്തി. മഹ്ളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി.

കെ കെ അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ എം അബ്‌ദുർറഹ്‌മാൻ മുസ്‌ലിയാർ, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, വി ടി അഹ്‌മദ്‌കുട്ടി മുസ്‌ലിയാർ, അബ്ദു സത്താർ കാമിൽ സഖാഫി, അബ്‌ദുർറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, ഇ കെ മുസ്തഫ സഖാഫി, വി എം അബ്ദുർറശീദ് സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
---- facebook comment plugin here -----

Latest