Connect with us

Covid vaccination

നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സീനേഷന്‍

നിലവില്‍ ലോകത്തില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ ഡോസ് വാക്‌സീന്‍ വിതരണം ചെയതത് ചൈനയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റെക്കോര്‍ഡ് കൊവിഡ് വാക്‌സിനേഷന്‍. കൊവിന്‍ പോര്‍ട്ടലിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് രണ്ടു കോടി ഇരുപത്തി ഒന്ന് ലക്ഷം ഡോസുകള്‍ ഇന്ന് വിതരണം ചെയ്തതിട്ടുണ്ട്. പ്രധാന മന്ത്രിയുടെ 71-ാം ജന്മദിനമായിരുന്നു ഇന്ന്. 2001 ല്‍ നരേന്ദ്രമോദി ആദ്യമായി ഗുജറാത്ത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയതതിന്റെ ഇരുപതാം വാര്‍ഷികവും ഇന്നായിരുന്നു.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുന്‍കൈയ്യെടുത്താണ് റക്കോര്‍ഡ് വാക്‌സിനേഷനിലേക്ക് എത്തിയത്. ഇന്ന് രാത്രിയോടെ രണ്ടര കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ലോകത്തില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ ഡോസ് വാക്‌സീന്‍ വിതരണം ചെയതത് ചൈനയാണ്. 2.47 കോടി പൗരന്മാര്‍ക്കാണ് അന്ന് ചൈന വാക്‌സീന്‍ നല്‍കിയത്. ഈ റക്കോര്‍ഡ് ഇന്ന് രാത്രിയോടെ മറികടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

നിലവിലെ കണക്കനുസരിച്ച് ഒരു മിനിറ്റില്‍ 42,000 പേര്‍ക്കും സെക്കന്‍ഡില്‍ 700 പേര്‍ക്കും എന്ന നിരക്കിലാണ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്.

---- facebook comment plugin here -----

Latest