Kerala
മഴ: ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്
ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം | മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, വയനാട് ബാണാസുരസാഗര്‍, പത്തനംതിട്ട കക്കി, മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ എന്നീ ഡാമുകള്‍ക്കാണ് റെഡ് മുന്നറിയിപ്പുള്ളത്. ഈ ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തുവിടുന്നുണ്ട്.
---- facebook comment plugin here -----